കാസർകോഡ് : ഡിവൈഎഫ്ഐ വല്ലാത്ത കോമഡി സ്റ്റാർ താരങ്ങളാൽ സമ്പന്നമാണ് എന്ന് കാസർകോട്ടേ പിള്ളേര് തെളിയിച്ചു. ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചതിൽ രാജ് മോഹൻ ഉണ്ണിത്താൻ എന്തോ അഴിമതി കാണിച്ചു എന്ന് ഏതോ ഒരു ചെഗുവടിച്ച യുവ സഖാവിന് പുകയുടെ വളയത്തിലിരുന്നപ്പോൾ ഉൾവിളി വന്നതോടെ വെണ്ടുരുത്തിയിൽ കുന്തിരിക്കം പുകയ്ക്കാൻ ഒരു തോന്നൽ സ്കിറ്റ് ടീമിനുണ്ടായി. നേരേ എംപിയുടെ ഓഫീസിലേക്ക് ഒരു മാർച്ച് നടത്താൻ പ്രഖ്യാപനമുണ്ടായി. മാർച്ചുമായുള്ളയവൻമാരുടെ വരക്കവും മുഷ്ടി ചുരുട്ടി ആകാശത്തിന് കൊടുത്ത ഇടിയും പിന്നെ, ബാരിക്കേട് കണ്ടപ്പോൾ അതിലേക്ക് ചാടിക്കയറുന്ന രീതിയും ആ സമയത്തെ അവറ്റകൾ ഉണ്ടാക്കുന്ന പ്രത്യേകതരം ശബ്ദവും അത് പുറപ്പെടുവിക്കുമ്പോൾ അവറ്റകളുടെ മുഖത്ത് വിരിയുന്ന ഭാവവും കണ്ടപ്പോൾ പഴയ ആ പഴഞ്ചൊല്ല് പലർക്കും ഓർമ വന്നത്രെ.... കുട്ടി.....മാർ ചുടുചോറ് വാരാനുള്ള ആ പരാക്രമം പോലെ തന്നെയെന്ന് സമർദൃശ്യം ചാനലിൽ കണ്ടവർ ഓൺ ലൈനിൽ കുറിച്ചിട്ടു. പല ചാനലുകളിലും ഡിഫി പിള്ളേരുടെ പേ പിടിച്ചുള്ള ഓട്ടം കണ്ടവർ സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ച കമൻ്റുകൾ വായിച്ചാൽ ഉളുപ്പും മാനവും അന്തസ്സും ഉള്ളവർ പണ്ടേ ആ പണി നിർത്തി കൂലിപ്പണിക്ക് പോകുമായിരുന്നത്രെ! മലയാളത്തിൽ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള ചാനലിൽ സമര വാർത്തയുടെ അടിയിൽ നാട്ടുകാരിട്ട കമൻ്റുകൾ വായിച്ചാൽ പത്ത് കുളിച്ചാലും ഇവറ്റകളുടെ നാറ്റം പോകില്ല. ആയിരത്തോളം പേർ കമൻ്റിട്ടതിൽ ഒരാൾ പോലും ഡിഫിയുടെ വാനരാട്ടത്തെ അനുകൂലിച്ചില്ല എന്നതോ പോട്ടെ പിണറായിയുടെ എക്സാലോജിക്ക് പോലും വലിച്ചു കീറി പിള്ളേരുടെ അണ്ണാക്കിലോട്ട് വച്ചു കൊടുക്കുകയും ചെയ്തു. പക്ഷെ ഇതൊന്നും കണ്ടാലൊന്നും ഡിഫി പിള്ളേര് തളരില്ല. തളരരുത്. കാരണം യെ.യെ.റഹിം പോലും ഇതുവരെ തളർന്നിട്ടില്ല.
കേരളത്തിൽ കാസർകോട്ട് മാത്രമല്ല ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിട്ടുള്ളത്. പിണറായി പാറപ്പുറത്ത് പോലും ഹൈമാസ്റ്റ് വച്ചിട്ടുണ്ട്. ബിരിയാണി ചെമ്പിൽ നിന്നെടുത്തല്ല, സർക്കാർ ചിലവിൽ തന്നെ. പക്ഷെ ഡിഫി പിള്ളേര് അറിഞ്ഞില്ല. കാരണം അന്തരീക്ഷത്തിൽ ചെന്താമര വിരിയുന്നത് കാത്ത് ചെഗുവടിച്ച് അന്താക്ഷരി ചൊല്ലി നടപ്പായിരുന്നല്ലോ കഴിഞ്ഞ ഏഴ് വർഷവും. എന്തോ കേട്ടപാതി ദിക്ക് തിരിയാതെ ഒരൊറ്റ ഓട്ടമായിരുന്നു. ദിക്കേതാണെന്ന് തിരിച്ചറിയാതെ വിഡ്ഡിത്വം കാണിക്കണമെന്നാണ് റഹിം സൂക്തം.കുറ്റം പറയതല്ലോ സുപ്രീം കോടതി മുൻ ജഡ്ജ് ശ്രീ മാർക്കണ്ഡേയ കട്ജു മുൻ ഡിഫി അഖിലേന്ത്യാ നേതാവ് മുഹമ്മദ് റിയാസിനോട് ചോദിച്ചത് തീർത്തും ന്യായമായ ചോദ്യമാണ് - വാട്ടീസ് ഡിവൈഎഫ്ഐ ? ചോദ്യം ഇപ്പോൾ ഡിഫി പിള്ളേരോട് ചോദിച്ചാൽ അവർ മറുപടി കൃത്യമായിത്തന്നെ പറയും വാട്ടീസാണ് ഡിഫി എന്ന്.
Amazing! DYFI is alive and well.